വയറിംങ്ങ് പ്ലംബിംങ്ങ് ജോലികൾ നമ്മളാൽ കഴിയുന്ന രീതിയിൽ ഏറ്റവും മികച്ച രീതിയിൽ ചെയ്യുക ,പണി കിട്ടാൻ വേണ്ടി പണിക്കാശ് കുറക്കാതെ അസോസിയേഷൻ റേറ്റ് തന്നെ പണിയെടുക്കുക , (ഈ വർക്കുകളൊക്കെ സ്കിൽഡ് വിഭാഗത്തിൽ വരുന്നതാണല്ലോ) കമ്മിക്ഷൻ കാശിന് വേണ്ടി നിൽക്കാതിരിക്കുക, വീട്ട്ടുമസ്ഥനെക്കൊണ്ട് നല്ല സാധനങ്ങൾ വാങ്ങിപ്പിക്കുക കഴിയുന്ന ഡിസ്കൗണ്ട് മേടിച്ച് കൊടുക്കുക ,പണിക്കാശ് അവസാനം ഒന്നിച്ച് കണക്ക് തീർത്ത് മേടിക്കാം എന്ന ധാരണ തെറ്റാണ് പണിയെടുത്ത വീട്ടിൽ വർക്ക് കഴിഞ്ഞ് എത്രകാലമായാലും മെയിൻ്റെൻസിന് വിളിച്ചാൽ പണി തെരക്ക് കാര്യം പറഞ്ഞ് താമസിപ്പിക്കരുത്, മുക്ഷിപ്പിച്ചാൽ റോങ്ങായി ഇല്ലാത്തത് പലതും വിളിച്ച് പറയും അത് നമുക്ക് തന്നെ ദോഷം ചെയ്യും , അത്യാവശ്യം പണിയെക്കെയുണ്ടെങ്കിൽ മൽസരബുദ്ധിയോടെ കൊട്ടേക്ഷൻ കൊടുക്കാതിരിക്കൂക, (നമ്മുടെ ഈ മേഖലയിലുള്ളവർക്കും കുടുംബവും കുട്ടികളും ഉണ്ടല്ലോ😊) നല്ല രീതിയിൽ പണി ഫിനിഷ് ചെയ്യുകയും മാന്യമായ കൂലി കണക്ക് പറഞ്ഞ് മേടിക്കുകയും ചെയ്യുന്നവനെക്കുറിച്ച് ആരെന്തു പറഞ്ഞാലും വർക്കിൻ്റെ നിലവാരത്തിൽ ആ വ്യകതിയെ തേടി വർക്ക് വരും ,ഇതെഴുതാൻ കാരണം ഈ കട്ടയും വെട്ടി പൊടിയും അടിച്ച് പണിയെടുത്ത് പോകുമ്പോൾ അവസാനം എന്തെങ്കിലും നീക്കിയിരിപ്പ് വേണ്ടേ, നമ്മുടെ വർക്ക് ഗ്രേഡ് വർക്കാണ് നമുക്കാണ് ഈ മേഖലയിൽ മാന്യമായ ഒരു വേതനം തരാൻ പലരും വില പേശുന്നത് ... ഇനി നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും എഴുതൂ ഡിയേർസ് ..NB .ട്രോളരുത്😅 ചെറിയ ചിന്തകൾ നിങ്ങളുമായി പങ്ക് വെച്ച് വെന്ന് മാത്രം - From a AKLWA Member in Whatsapp Group