മുഖാമുഖം CEA റെഗുലേഷൻ 2023
ആൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസ്സിയേഷൻ (AKLWA) ൻ്റെ 25-ാം സംസ്ഥാന സമ്മേളനം കണ്ണൂർ ജില്ലയിൽ തലശ്ശേരിയുള്ള കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഹാളിൽ വെച്ച് നവംബർ 10,11 തിയ്യതികളിൽ നടക്കുകയാണ്. സമ്മേളനത്തിൻ്റെ ഭാഗമായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) യുടെ പുതിയ സെഫ്റ്റി റെഗുലേഷനുമായി ബന്ധപ്പെട്ടുള്ള ഈഫീൽഡിൽ ജോലിചെയ്യുന്നവരുടെ ആശങ്കക്ക് പരിഹാരം കാണുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും, കെ.എസ്.ഇ.ബി.എൽ, അനർട്ട് എന്നീ ഡിപ്പാർട്ട്മെൻ്റുകളുമായി സംഘടിപ്പിച്ച പാനൽ ചർച്ച 'ബഹു: AKLWA സംസ്ഥാന പ്രസിഡണ്ട് ശ്രീ .എം രഘുനാഥിൻ്റെ അധ്യക്ഷതയിൽ ബഹു: സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ .മുഹമ്മദ് റഫീഖ് ഉൽഘാടനം നിർവ്വഹിച്ചു.സംസ്ഥാന ചീഫ് ഐറ്റി കോർഡിനേറ്റർ ശ്രീ.അഷറഫ് അമ്പാടി വിഷയാവതരണംനടത്തി. ബഹു:കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ. യോതിഷ്, ബഹു: തലശ്ശേരി KSEBL അസിസ്റ്റൻറ്റ് എക്സികൂട്ടീവ് എൻഞ്ചിനിയർ ശ്രീ.സുധീഷ്, ബഹു: കോഴിക്കോട് അസിസ്റ്റൻറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ.സന്തോഷ്, തലശ്ശേരി നോർത്ത് സെക്ഷനിലെ A.E ശ്രീമതി രമ്യ, തലശ്ശേരി സൗത്ത് സെക്ഷനിലെ A.E ശ്രീമതി. ലിജിന, അനർട്ട് ജില്ലാ എൻജിനിയർ ശ്രീ. മുഹമ്മദ് റാഷിദ്, ഡക്കാ പ്രതിനിധി ഷിഹാബ് കോട്ടക്കൽ എന്ദിവരുറെ വയക്തിപരമായ വിഷദീകരണം ചില ആശങ്ക ദുരീകരിക്കാൻ സഹായകമായി. സംവാദത്തിൽ സംസ്ഥാന നേതാക്കൻമാരായ കലാധരൻ, ജഗൻ മോഹൻ ,ബാബുരാജ്, സോമൻ, വിജയൻ, റഹീം എന്നിവർ പങ്കെടുത്തു.സംസ്ഥാന സമേളന സ്വാഗത സംഘം ചെയർമാൻ സുനികുമാർ എം.എം, AkLWA കണ്ണൂർ ജില്ലാ പ്രസിഡണ്ട് രമേശൻ എം.എം എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ കൃഷ്ണ ദാസ് സ്വഗതവും, സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.