പത്ര കുറിപ്പ്
സംസ്ഥാന തല പ്രസിദ്ധീകരണക്ത്തിന് വിഷയം : ksebl അന്യയമായി വൈദ്യുതി നിരക്കുകൾ ജൂണിൽ വർധിക്കാൻ പോവുന്നതിനുള്ള പ്രെധിഷേധ ആഷേപം ആൾ കേരള ലൈസൻസ് വയർമാൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കേരളത്തിലെ ഒന്നരക്കോടിയോളം വരുന്ന ഉപബോക്താക്കളെ ബാധിക്കുന്ന ചാർജ് വർദ്ധനവ് സംബന്ധിച്ച് ഉള്ള ശക്തമായ പ്രെധിഷേധവും ആക്ഷേപവും പരാതിയും സംബന്ധിച്ച് കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷന് പരാതി നൽകി
aklwa സംസ്ഥാന ജെനറൽ സെക്രട്ടറി k mohammedrafik s/o ks kabeer കാട്ടിൽപ്പീടിക kodundhirapully palakkad 678004 എന്ന ഞാൻ നൽകുന്ന പത്ര വാർത്ത
കേന്ദ്ര വൈദ്യുതി നിയമം നടപ്പിലാക്കി കേരള ജനതയെ രക്ഷിക്കൂ
1 വൈദ്യുതി ചാർജ് വർധനവിന് മുൻപ് ബഹു വൈദ്യുതി വകുപ്പ് മന്ധ്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഏപ്രിൽ ഒൻപത് 2022ന് മലയാള മനോരമയുടെ ഓൺ ലൈൻ ആയി ഒരു മുഖപ്രസംഘം..വൈദ്യുതി ബോർഡിന്റെ സഞ്ചിതനഷ്ടം 14,000 കോടി രൂപയാണെങ്കിലും ബോർഡിന് 15 വർഷത്തിനുശേഷം 600 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായ വർഷമാണിതെന്നുകൂടി ഓർമിക്കാം. ബോർഡിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമത്താലാണ് ഇത്തവണ പ്രവർത്തനലാഭമുണ്ടായതെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നുണ്ട്. നഷ്ടത്തിന്റെ പടുകുഴിയിൽനിന്നു ലാഭത്തിലേക്കുള്ള വഴിയൊരുങ്ങുമ്പോൾ പോർവിളികൊണ്ട് ആ കൂട്ടായ്മയിൽ വിള്ളൽവീഴ്ത്തിക്കൂടാ.
ഒറ്റക്കെട്ടായി, കാര്യക്ഷമതയോടെ പ്രവർത്തിച്ച് സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നതിനു പകരം സ്വകാര്യവൽക്കരണത്തിനു പാതയൊരുക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നായാലും ദോഷകരമാണെന്നുകൂടി മന്ത്രി ഓർമിപ്പിക്കുന്നു. യൂണിറ്റിന് 6–7 രൂപയ്ക്കു ബോർഡ് വൈദ്യുതി വിൽക്കുമ്പോൾ 2.30 രൂപയ്ക്കു വിൽക്കാൻ സ്വകാര്യ കമ്പനികൾ മുന്നോട്ടുവരുമെന്നും സ്വകാര്യവൽക്കരണം ഭീഷണിയാകുമ്പോൾ കെഎസ്ഇബിക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം 9/4/22 ന് മലയാള മനോരമയിലെ അഭിമുഖത്തിൽ പറയുന്നുണ്ട്. വൈദ്യുതി ചാർജ് വർധനവിന് മുൻപ് ബഹു വൈദ്യുതി വകുപ്പ മന്ധ്രിയുടെ പ്രസ്താവന പരിഗണിച്ചു സൂഷ്മമായി പഠിച്ച ശേഷം മാത്രം വില വർദ്ധനവ് പരിഗണിക്കേണ്ടതാണ്
1 Section 129
Electricity act 2003
Electricity supplycode2014 order date 5/5/16 supply code ലംഘനം ksebl സംസ്ഥാനത്തു വ്യാപകമായി നടത്തികൊണ്ടിരിക്കുന്നത് suppllycode 2014.35ചട്ടം അനുസരിച്ചു നിലവിലുള്ള ഉപഭോ ക്താക്കളുടെ അധിക ഡിമാന്റ്റിനായി connected ലോഡ് ഡിമാന്റ് നികത്തുന്നതിനുള്ള വിതരണ മെയിൻ ഉൾപ്പെടെ വരെയുള്ള വിതരണ സംവിധാനത്തിന്റെ വിപുലീകരണത്തിനോ അപ്ഗ്രേഡ്യേഷനോ അല്ലെങ്കിൽ വിതരണ സംവിധാനത്തിനോ വേണ്ടിയുള്ള ചെലവ് വൈദ്യുത വിതരണ ലൈസൻസി വഹി യ്ക്കണം 100 kva lt supply നൽകുന്നതിന് ആവശ്യമെങ്കിൽ ട്രാൻസ്ഫോർമറിന്റെ വില അപേക്ഷകനീൽ നിന്നും സ്വീകരിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കുന്നെണ്ടെങ്കിലും 50 kva യിൽ താഴെ ലോഡ് വരുന്ന കൺസ്സുമർമാരെ കൊണ്ട് നിർബന്ധിച്ചു transformer. അനുബന്ധ സാമകിരികൾക്ക് ഉൾപ്പെടെ ഉള്ള തുക അടപ്പിച്ചു ഉപബോക്താവിന്റെ സംഭാവന എന്ന് ആക്കി ksebl ആസ്തി ആക്കി മാറ്റുകയാണ് മേൽ വിഷയവുമായി ബന്ധപെട്ട് ഉണ്ടാവുന്ന കൊടിയ ചൂഷണം ചെയ്യുന്ന നടപടികൾ ആണ് ksebl സ്വീകരിക്കുന്നത്
2) വലിയ തോതിൽ സോളാർ സ്ഥാപിച്ച സ്ഥാപങ്ങളെ (cial )
പോലുള്ള രാത്രി കാലങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്ന വൻ കിട ഉപബോക്താക്കളെ gross മീറ്റർ സംവിധാനത്തിൽ കൊണ്ട് വരണം അല്ലാതെ അത്തരം വൻ കിടക്കാരെ സഹായിക്കാൻ സാധാരണക്കാരുടെ ചുമലിൽ ഭാരം അടിച്ചേല്പിക്കാതിരിക്കുക
3) 40 യൂണിറ്റ് താഴെ bpl consumer മാരുടെ list) പരിശോധനക്ക് ശേഷം മാത്രം പരിഗണിക്കേണ്ടതാണ് തെറ്റായ കണക്കു അധികരിച്ചു നൽകിയിരിക്കുകയാണ് എ ന്ന് സംശയിക്കുന്നു സൂഷ്മമായ പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം മാത്രം അംഗീകരിക്കേണ്ടത് ആണ്
4. വിവിധ ആവശ്യംകൾക്ക് തുക അടപ്പിച്ചു ശേഷം സാധനം stock ഇല്ലാ എന്നപേരിൽ യഥാസമയം കണെക്ഷൻ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഇന്ന് ksebl അവസ്ഥ
5. ലൈസൻസി സ്വന്തം ചിലവിൽ നിർവഹിക്കേണ്ട പ്രവൃഥികൾക്ക് consumer ഡെപ്പോസിറ് അടക്കാൻ തയ്യാറായാൽ പോലും യഥാസമയം എസ്റ്റിമേറ്റ് നൽകാതെ 2.3. മാസം കാലതാമസം എടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കിനൽകുന്നത്
6 . ksebl ന് ഒരു ബദൽ സംവിദാനം ഇല്ലാത്തതിനാൽ കുത്തക ആയതിനാൽ ആണ് ഇത്തര മെല്ലെപോക് നയം ജീവനക്കാർ സ്വീകരിക്കുന്നത്
7. വൈദ്യുതി അത്യാവശ്യ വസ്തു ആയതിനാലും വൈദ്യുതി ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണ് ഇന്ന് എന്നാൽ ksebl ന് കൊണ്ട് നമ്മുടെ സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണം പരിപാലനം കൈകാര്യം ചെയ്യാത്ത അവസ്ഥ ആണ് നിലവിൽ ഉള്ളത് ht കംപ്ലയിന്റ് പോലും ദിവസം എടുത്താണ് പരിഹരിക്കുന്നത് മാനവ ശേഷിമാത്രം കൊണ്ട് പെട്ടന്ന് വൈദ്യുതി തടസ്സം പരിഹരിക്കാൻ ആണ് ksebl ശ്രെമിക്കുന്നത് ആധുനിക യന്ത്ര വത്കരണ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിമിഷം കൊണ്ട് വൈത്യുതി തടസ്സം പരിഹരിക്കാൻ ksebl തയ്യാറാവണം