Why ELCB ? (In Malayalam)

AKLWA Services pride ourselves on a group of quality workers at an affordable price

Why ELCB ? (In Malayalam)

നാം ELCB എന്ന ഓമനപേരിട്ടു വിളിക്കുന്ന നമ്മുടെ വീടുകളിലെ RCCB ( റസിഡ്യുൽ കറണ്ട്സർക്യൂട്ട് ബ്രേക്കർ ) എന്ന സുരക്ഷാ ഉപകരണത്തിന്റെ പ്രവർത്തന രീതി

 

നമ്മുടെ വീടുകളില്‍ വൈദ്യുതി സര്‍ക്യൂട്ടില്‍ സ്ഥാപിക്കുന്ന ELCB യിലെ ഫെയിസിലൂടെയും ന്യൂട്രല്‍- ലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുതി പ്രവാഹത്തെ ഒരുപോലെ ആണോ എന്ന്  സദാ സമയവും ELCB ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ 5A കറന്റു ഒരു ഫൈസിലൂടെ കടന്നു വരികയും ജോലിയെല്ലാം കഴിഞ്ഞ് ഇതേ 5A  കറന്റു ന്യൂടറിലൂടെ  തിരിച്ചുപോകുകയും ചെയ്യുന്നതിനാല്‍ ELCB സമാധാനത്തോടെ കഴിയുന്നു  എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കേടാകുകയോ ഇന്‍സുലേഷന്‍ തകരാറായി ഉപകരണത്തിന്റെ ചാലക കവചങ്ങളില്‍ വഴിതെറ്റി ഇലക്ട്രോണുകള്‍ എത്തിച്ചേര്‍ന്നാല്‍ ആ കവചങ്ങളില്‍ തൊടുന്ന മനുഷരിലൂടെയോ    ഉപകരണങ്ങളുടെ കവചങ്ങളുമായി ബന്ധിപ്പിച്ച എര്‍ത്ത് വയറുകള്‍ വഴിയോ സാദ്ധ്യമായ സ്ഥലങ്ങളിൽ കഴിവനുസരിച്ചുള്ള ജോലികൾ ചെയ്ത്  മേല്‍ ഇലക്ട്രോണുകള്‍ ഭൂമിയില്‍ എത്തുകയും ഭൂമിയിലെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു അത് (ELCB വഴിയല്ലാതെ ) ഉറവിടത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്ന നിമിഷം തന്നിലൂടെ കടന്നു പോയ ഇലക്ട്രോണുകള്‍  തിരിച്ചു വന്നില്ലെന്ന സത്യം ELCB തിരിച്ചറിയുകയും ഉടനെ ELCB തനിയെ ഒഫാകുകയും അതുവഴി നമ്മുടെ വീട്ടിലെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

 

(ഒരു ബസ്സില്‍ 25 കുട്ടികളുമായി ടൂര്‍ പോയ ടീച്ചര്‍ വഴിയില്‍ വിശ്രമത്തിനുശേഷം ബസിലേക്ക് തിരിച്ച്കയറുന്ന കുട്ടികളെ നോക്കി എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഒരാള്‍ കയറിയിട്ടില്ലെന്നറിയുന്ന നിമിഷം വിസില്‍ ഊതി ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് പോലെ)

 

രാസ പ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൽ തലച്ചോറിലെ ന്യൂറോണുകൾ വഴി സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി  പ്രവാഹം കൊണ്ടാണ് ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങളെ ( metabolism )സഹായിക്കുന്ന വിവിധ തരം തീരുമാനങ്ങളും നീയ്യന്ത്രണങ്ങളും നമ്മുടെ തലച്ചോറ്  നിർവ്വഹിക്കുന്നത് .

പുറമേ നിന്ന് വൈദ്യൂതി ഷോക്കിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വൈദ്യുതി പ്രവാഹം ശരീര കലകളോട് അജ്ഞാപിക്കുമ്പോൾ തനതായി നില നിൽക്കുന്ന പ്രവർത്തിയിൽ മാറ്റം വരുത്തണോ എന്ന് ഹൃദയം പോലുളള അവയവങ്ങൾ തലച്ചോറിനോട് എഴുതി ചോദിക്കുന്നു , ഒരേ ആവൃത്തിയിൽ വരുന്ന ശരീരത്തിലെ തനതു വൈദ്യുതി പ്രവാഹവും പുറമേ നിന്നുള്ള വൈദ്യുതി പ്രവാഹവും മാറ്റുരയ്ക്കുമ്പോൾ സംശയാലു ആകുന്ന തലച്ചോർ " തൽക്കാലം ഹൃദയമേ നീ പ്രവൃത്തി നിർത്തിവയ്ക്കുക  - വിവരം കൃത്യമായി വിശകലനം ചെയ്യും വരെ " എന്ന നിർദ്ദേശം ഹൃദയത്തിന് കൈമാറുകയും ഹൃദയം അത് അനുസരിച്ച് പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്യുന്നു'  തുടർന്ന് ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹം ഇല്ലാതാകുക വഴി തലച്ചോറിന് ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരികയും രാസപ്രവവർത്തനം വഴി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.

ഹൃദയം വീണ്ടും രക്തം  നൽകിയാൽ മാത്രമേ തലച്ചോറിലെ നിയന്ത്രണ സംവിധാനങ്ങൾ വീണ്ടും പ്രവർത്തന ക്ഷമമാകൂ

 പിന്നീട് പുറമേ നിന്നുള്ള വൈദ്യൂതി ഷോക്കിൽ നിന്ന് (ട്രിപ്പാകയോ ഓഫാക്കപ്പെടുയോ മൂലം ) വിടുതൽ കിട്ടിയാൽ പോലും

ഹൃദയത്തിന്  തലച്ചോറിൽ നിന്ന് അവശ്യം വേണ്ട നിർദ്ദേശം കിട്ടാത്തതിനാൽ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നില്ല, അതിന് ഹൃദയത്തിൽ നിന്നുള്ള രക്തം തലച്ചോറിൽ എത്തിച്ച് തലച്ചോറിലെ ജനറേറ്റർ പ്രവർത്തന ക്ഷമമാക്കണം , ആയതിന് ആദ്യം  കൃത്രൃമമായി ഹൃദയ പമ്പിനെ പ്രവർത്തിപ്പിക്കുകയും (CPR നൽകുക വഴി)  തലച്ചോറിലേക്ക് അവശ്യമായ രക്തം എത്തിച്ച് രാസപ്രവർത്തനത്താൻ സൃഷ്ടിക്കുന്ന  വൈദ്യുതി പ്രവൃത്തനം വീണ്ടും സജ്ജമാക്കണം. ഹൃദയത്തിന് നിർദ്ദേശങ്ങൾ നൽകാൻ കഴിയണം

അതു വഴി ഹൃദയ പുനർ ജജീവനവും ഹൃദയ താളവും തുടർന്നും  നിലനിർത്താനാവുന്നു

 

മനുഷ്യ ശരീരത്തിൽ എത്തുന്ന പുറമേ നിന്നുള്ള  രണ്ട് മുതൽ പത്ത് മില്ലീ ആംപിയർ വരെയുള്ള ഇലക്ട്രോൺ പ്രവാഹം ഇക്കിളി പ്പെടുത്തും ( ഓർക്കുക ഒരു ആംപിയർ എന്നത് 624 ന്റ വലതു വശത്തായി 16 പൂജ്യം ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യയുടെ  അത്രയും ഇലക്ട്രോണുകളുടെ എണ്ണമാണ് ) 29 മില്ലീ ആംപിയർ വരെയുള്ള വൈദ്യുതി പ്രവാഹം അപകടകാരി ആവാതെ ശരീര ചലനങ്ങളുടെ നീയ്യ ന്ത്രണങ്ങൾ ഏറ്റെടുക്കാം എന്നാൽ 30 മില്ലീ ആംപിയർ മുതൽ ഉള്ള  വൈദ്യുതി പ്രവാഹം  ഹൃദയത്തേ താളം തെറ്റിക്കുവാൻ കഴിവുള്ളതാകുന്നു.

 

30 mA ELCB അവിടെ ആവശ്യ മാകുന്നു

 

ELCB പ്രവർത്തന ക്ഷമമാണ് എന്ന് പുതുതായി വൈദ്യുതി കണക്ഷൻ നൽകാൻ എത്തുന്ന വൈദ്യുതി വിതരണ കമ്പിനിയിലെ ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ സാക്ഷ്യപ്പെടുത്തുക എന്നത് കർത്തവ്യമാണ്